തൃശൂര്‍: ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ (ഡിഎസ്‌ജെപി) എന്‍ഡിഎ പിന്തുണയ്ക്കും. ദിലീപ് നായരാണ് ഇവിടെ ഡിഎസ്‌ജെപി സ്ഥാനാര്‍ഥി.
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. നിവേദിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടങ്ങിയത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേരത്തെ എന്‍ഡിഎയുടെ സഖ്യകക്ഷിയാകാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണ്.
മുസ്ലീം ലീഗിന്റെ കെഎന്‍എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎമ്മിലെ അക്ബറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കടുത്ത മത്സരം നടക്കുന്ന മണ്ഡലമായ ഗുരുവായൂരില്‍ ബിജെപി വോട്ടുകള്‍ നിര്‍ണായകമാണ്.