സര്‍ക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ഹര്‍ജി

സര്‍ക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍;  ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ഹര്‍ജി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇ.ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഇ.ഡി ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചനയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിയെ സമീപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇ.ഡി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ നീക്കം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.