ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍; ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും

ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍; ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും

കൊച്ചി: എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും.

തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്‌ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം സംസാരിക്കും. അതേസമയം, തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.