എല്‍ഡിഎഫ് തുടര്‍ഭരണം കേരളത്തില്‍ കൂടുതല്‍ നാശം വിതക്കും: എ.കെ ആന്റണി

എല്‍ഡിഎഫ് തുടര്‍ഭരണം കേരളത്തില്‍ കൂടുതല്‍ നാശം വിതക്കും: എ.കെ ആന്റണി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടായാല്‍ അത് കേരളത്തില്‍ നാശം വിതക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എ.കെ ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം കാണുന്നു. ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച്‌ ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ആന്റണി ചോദിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിന് മുൻപ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ് എന്നും ആന്റണി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.