കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ഉറപ്പ്: അമിത് ഷാ

 കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ഉറപ്പ്: അമിത് ഷാ

കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്യവേ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊന്‍കുന്നത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്. അമിത് ഷാ പറഞ്ഞു. നടപടി വേണമെന്ന് കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വേദിയില്‍ വച്ചു നിവേദനം നല്‍കിയിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.