തന്നെ കൂവിയവര്‍ തീവ്രവാദികള്‍; അവരുടെ വോട്ടു വേണ്ടെന്ന് പിസി ജോര്‍ജ്

തന്നെ കൂവിയവര്‍ തീവ്രവാദികള്‍; അവരുടെ വോട്ടു വേണ്ടെന്ന് പിസി ജോര്‍ജ്

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നാട്ടുകാര്‍ കൂക്കിവിളിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. തന്നെ കൂവിയവര്‍ തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് എന്നും അവരുടെ വോട്ടു വേണ്ടെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ നായ പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിംങ്ങള്‍ തനിക്കൊപ്പമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.