'നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകള്‍': ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ശ്രമമെന്ന് മുരളീധരന്‍

'നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകള്‍': ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ശ്രമമെന്ന് മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം അവശേഷിക്കെ മിക്ക മണ്ഡലങ്ങളിലും കള്ളവോട്ട് ആരോപണങ്ങള്‍ ചൂട് പിടിക്കുന്നു. നേമം മണ്ഡലത്തില്‍ ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആരോപിച്ചു.

നേമത്ത് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും എന്നാല്‍ എല്ലാത്തിനേയും അതിജീവിച്ച് യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. സെക്കുലര്‍ വോട്ടുകളാണ് യുഡിഎഫിനെ വിജയിപ്പിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം തലശ്ശേരിയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ടിന് കരാര്‍ ആയിക്കഴിഞ്ഞുവെന്നും മുരളീധരന്‍ ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.