തൃശ്ശൂർ: കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്.
കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദർശും നിധിലും നിരവധി കേസുകളിൽ പ്രതികളാണ്. ആദര്‍ശിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം പതിവായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.