മലപ്പുറത്തെ സഹകരണ ബാങ്കില്‍ റെയ്ഡ്; 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി

മലപ്പുറത്തെ സഹകരണ ബാങ്കില്‍ റെയ്ഡ്; 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി

മലപ്പുറം: മലപ്പുറം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കളക്ടര്‍ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടി കണ്ടായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം.

കളക്ടര്‍ക്ക് നല്‍കിയ രേഖകളില്‍ ചില ഇടപാടുകള്‍ ബാങ്ക് മറച്ചുവച്ചിരുന്നുവെന്ന് പരാതി ഉയരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആയിരം കോടിയുടെ ഇടപാട് ബാങ്കില്‍ നടന്നിട്ടുണ്ട്. മരിച്ചവരുടെ പേരുകളില്‍ അടക്കം ബാങ്കില്‍ നിക്ഷേപമുണ്ട്.

നോട്ട് നിരോധന കാലത്തും ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.