കോട്ടയം: ലൗ ജിഹാദിനെതിരെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും പൊതു സമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
മുസ്ലീം സമുദായത്തിന്റെ വോട്ടില്‍ കണ്ണ് നട്ട് ലൗ ജിഹാദ് വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളി തുടരുന്ന സിപിഎമ്മിനും ഇടത് മുന്നണിയ്ക്കും ഘടകകക്ഷി നേതാവിന്റെ ആവശ്യം തലവേദനയാകും. മാത്രമല്ല, എല്‍ഡിഎഫില്‍നിന്ന് ഒരു ഘടകകക്ഷി ലൗ ജിഹാദ് ആരോപണവുമായി പരസ്യമായി രംഗത്തു വരുന്നത് ഇതാദ്യമാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒപ്പം നിര്‍ത്താന്‍ കഠിന ശ്രമം നടത്തുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ജോസ് കെ മാണിയുടെ നിലപാട് തിരിച്ചടിയാവും. വിഷയത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടി വരും.