തൃശ്ശൂർ: തൃശൂർ ചിറ്റിലങ്ങാടിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന തൃശ്ശൂരിലെ തണ്ടിലത്ത് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. ഒന്നാം പ്രതി നന്ദൻ, ഇന്നലെ അറസ്റ്റിലായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.