ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണിക്കും; കിടിലന്‍ വാഗ്ദാനങ്ങളുമായി കൊണ്ടോട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണിക്കും; കിടിലന്‍ വാഗ്ദാനങ്ങളുമായി കൊണ്ടോട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

മലപ്പുറം: തെരഞ്ഞെടുപ്പ് വന്നതോടെ വ്യത്യസ്തമായ പല പത്രികകളും നമ്മള്‍ കണ്ടു കഴിഞ്ഞു . തികച്ചും വ്യത്യസ്തമായ പ്രകടന പത്രികയുമായി വോട്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ് കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി. കൊണ്ടോട്ടി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വയ്ക്കുന്ന പ്രകടന പത്രികയില്‍ അതിശയിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യം, കായികം, തൊഴില്‍, ടൂറിസം, പട്ടികജാതി ക്ഷേമം, ഗതാഗതം എന്നീ മേഖലകളില്‍ ഊന്നിയാണ് വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്.

മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളേയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. 2022ലെ പ്രഥമ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകക്കപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നുള്ളതാണ് പ്രകടനപത്രികയിലെ മുഖ്യ ആകര്‍ഷണം.

കൂടാതെ കൊണ്ടോട്ടിയെ എയര്‍പോര്‍ട് സിറ്റിയാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം, ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.