കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയില്‍ ചെറുകരക്കുന്നേൽ ജോസന് (13) ആണ് മരിച്ചത്. ആലക്കോട് ചെറുകരക്കുന്നേൽ ജിമ്മി ജോസിന്റെ മകനാണ്.
ആലക്കോട് സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.