ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പര ഒക്ടോബർ 12ന് ആരംഭിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ "സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ" എന്ന വിഷയമവതരിപ്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സിപിഐ എം കേരള ഫേസ്ബുക്ക് പേജിലൂടെയും സിപിഐ എം കേരള യുട്യൂബ് ചാനലിലും പ്രഭാഷണം തത്സമയം ലഭ്യമാകും.