കൊല്ലം : കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാല്‍ അഞ്ചുലക്ഷം രൂപവരെ പിഴ. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷന്റേതാണ് നടപടി. ബ്രെയ്ല്‍ ലിപി ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന വിവരം മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റമായി പരിഗണിക്കും.
കാഴ്ചപരിമിതിയുള്ളവര്‍ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും സഹായത്തോടെയാണ് മുമ്പ് വോട്ട് ചെയ്യാന്‍ എത്തിയിരുന്നത്. എന്നാല്‍ സഹായത്തിനെത്തുന്നവരില്‍ പലരും സ്വന്തം രാഷ്ട്രീയതാത്പര്യങ്ങള്‍ അടിസ്ഥാനമായി വോട്ട് രേഖപ്പെടുത്തത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇതൊഴിവാക്കാന്‍ ബ്രെയ്ല്‍ ലിപി ബാലറ്റുകള്‍ മുമ്പും സജ്ജമാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഇതിനു പരിഹാരമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ എല്ലാ വോട്ടെുപ്പുകേന്ദ്രങ്ങളിലും ബ്രെയ്ല്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നത്.