വാളയാർ കേസിൽ പുനരന്വേഷണം വേണം മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വാളയാറിലെ പെൺ കുട്ടികളുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണവും കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യേഗസ്ഥർ ക്കെതിരെ കർശനമായ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പീഡനത്തിരയായി കൊല്ലപ്പെട്ട പെൺ കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കൾ സെക്രട്ടറിയേറ്റിൽ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദർശിച്ചിരുന്നു. കേസ് അട്ടിമറിക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് പോലീസ് അന്വേഷണസംഘത്തിന്റേയും, പ്രോസിക്യൂഷന്റേയും ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നോക്ക, ദരിദ്രകുടുംബങ്ങളിലെ രണ്ട് പെൺകുട്ടികൾ ഇത്തരത്തിൽ പീഡനത്തിനിരയായി മരിച്ചിട്ടും നീതി തേടി അവരുടെ മാതാപിതാക്കൾക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിൻ തന്നെ അപമാനകരമാണ്. അതിനാൽ ഇവരെ ഇനിയും കൂടുതൽ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ മുഖ്യമന്ത്രിഎന്ന നിലയിൽ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും, കേസിന്റെ പുനരന്വേഷണവും ഉടനെ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നുണ്ട്.