വോട്ട് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് ഓര്‍മിപ്പിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം

വോട്ട് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് ഓര്‍മിപ്പിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം

തൃശൂര്‍: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഒന്നും ചെയ്തില്ലെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും മുഖപത്രം പറയുന്നു. തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം.

വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണമെന്നും വിശ്വാസികള്‍ക്ക് നിര്‍ദേശവുമുണ്ട്്.
കഴിഞ്ഞ രണ്ട് ലക്കത്തിലും യു.ഡി.എഫിന് എതിരേയും എല്‍.ഡി.എഫിനെതിരേയും രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം മുഖപത്രത്തിലുള്ളത്.
എന്‍.ഡിഎക്കെതിരേയും വിമര്‍ശനമുണ്ട്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെയും അകറ്റി നിര്‍ത്തണം. മതസ്പര്‍ദ്ധ ഉളവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ ഇതുവരെ കേരളത്തില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.