സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്നു

സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ആശങ്കയിലാക്കി കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 11755 കൊവിഡ് കേസുകളിലെ 10471 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 952 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 

ആരോഗ്യപ്രവർത്തകരിലെ രോഗബാധ ആശങ്ക സൃഷ്ടിക്കുന്നതാണ്. 116 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത് കണ്ണൂർ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട് 1, കാസര്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.