പരസ്യപ്രചരണം അവസാനിച്ചു: ഇന്ന് നിശബ്ദപ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

പരസ്യപ്രചരണം അവസാനിച്ചു: ഇന്ന് നിശബ്ദപ്രചാരണം; കേരളം നാളെ  പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദപ്രചാരണം.അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും. മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച്‌ വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രധാനപ്പെട്ട വ്യക്തികളെ കാണുക, വിവിധ വിഭാഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് സ്ഥാനാര്‍ഥികളും സജീവമാകും. തൊള്ളായിരത്തി അന്‍പത്തിയേഴു സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തുകളില്‍ എത്തും.

അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. കര്‍ശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കഴിഞ്ഞു. അടുത്തമാസം രണ്ടിനാണ് വോട്ടെണ്ണല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.