ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബൂത്തിനു മുന്നില്‍ തടഞ്ഞു

ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബൂത്തിനു മുന്നില്‍ തടഞ്ഞു

കോഴിക്കോട്: ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞു. ബൂത്ത് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി സ്ഥാനാര്‍ഥിയെ തടഞ്ഞത്. സ്ഥാനാര്‍ഥിക്ക് ബൂത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നു സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. ശിവപുരം സ്‌കൂളിലാണ് സംഭവം.

എന്നാല്‍ താന്‍ ബാലുശേരിയില്‍ വിജയിക്കുന്നതില്‍ അസൂയ പൂണ്ടവരാണ് ബൂത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്നാണ് ധര്‍മജന്‍ ഈ സംഭവത്തില്‍ പ്രതികരിച്ചത്. ബൂത്ത് സന്ദര്‍ശനത്തിന് വേണ്ടി എത്തിയതാണ്, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലുശേരിയിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുവെന്നും ഉറപ്പായി വിജയിക്കുമെന്നും ധര്‍മജന്‍ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.