തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ ഇടുക്കി നെടുങ്കണ്ടത്ത് എത്തിയ 14 പേരെയാണ് തടഞ്ഞത്.
കള്ളവോട്ട് ചെയ്യാന്‍ വന്നവരെന്നും മഷി മായ്ക്കാന്‍ ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരെന്ന് പിടിയിലായവര്‍ പറയുന്നു. അതേസമയം അതിര്‍ത്തിയിലെ പരിശോധന പ്രഹസനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.