മന്‍സൂര്‍ വധം ആസൂത്രിതം; അക്രമിസംഘത്തില്‍ 25 പേര്‍

മന്‍സൂര്‍ വധം ആസൂത്രിതം; അക്രമിസംഘത്തില്‍ 25 പേര്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊല ആസൂത്രിതമെന്ന് പൊലീസ്. ആക്രമണത്തിനു പിന്നില്‍ 25 അംഗ സംഘമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. പതിനൊന്നു പേര്‍ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയുന്ന 14 പേരാണുള്ളത്. രക്തം വാര്‍ന്നാണ് മന്‍സൂര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസില്‍ അറസ്റ്റിലായ ഷിനോസിനെ റിമാന്‍ഡ് ചെയ്തു. തലശേരി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊലപാതകത്തിന് ശേഷം വിലാപയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.