ബന്ധു നിയമനം: മന്ത്രി ജലീലിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ

ബന്ധു നിയമനം:  മന്ത്രി ജലീലിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലില്‍ രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സര്‍ക്കാരും സിപിഎമ്മും. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ പറഞ്ഞു.

മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം.

ജലീല്‍ നിയോഗിച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണന്നും എ.കെ ബാലന്‍ വ്യക്തമാക്കി. ലോകായുക്തയുടെ വിധി നിയമപരമായി പരിശോധിക്കണമെന്നാണ് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും ഇടത് നുന്നണി കണ്‍വീനറുമായ എ.വിജയരാഘവന്റെ പ്രതികരണം



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.