'കൊന്ന് കെട്ടിത്തൂക്കിയതോ..?' മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണത്തില്‍ സംശയമെന്ന് കെ.സുധാകരന്‍

 'കൊന്ന് കെട്ടിത്തൂക്കിയതോ..?' മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണത്തില്‍ സംശയമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: കൂത്തുപറമ്പ് മുക്കില്‍പീടികയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പാറായില്‍ മന്‍സൂര്‍ വധക്കേസ് പ്രതി രമേശന്‍ തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന്‍ എംപി. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയം. ഫസല്‍ വധക്കേസിലും സലിം അടക്കം രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. മന്‍സൂര്‍ വധത്തില്‍ പൊലീസിന്റെ പക്ഷപാത സമീപനത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും കണ്ണൂരില്‍ ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.