കാസർഗോഡ്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ഒരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തു. ജ്വല്ലറിയിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് കാസർഗോഡ് പോലീസ് കേസെടുത്തത് .ഇതോടെ നിക്ഷേപ തട്ടിപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 88 ആയി .
ഇതിനിടെ കേസിൽ പ്രതിയായ ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീൻ എം എൽ എയും എംഡി പൂക്കോയ തങ്ങളെയും അന്വേഷണസംഘം ഒരാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജ്വല്ലറിയിൽ നിന്ന് പല സമയങ്ങളിലായി രാജിവച്ച് പോയ ഡയറക്ടർമാരെ ഉൾപ്പെടെ ചോദ്യം ചെയ്യും .ക്രൈംബ്രാഞ്ച് ഐ ജി യുടെ മേൽനോട്ടത്തിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.