സ്വര്‍ണക്കടത്തിന് വേറിട്ട വഴി: മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി; രാജ്യത്ത് ഇതാദ്യം

സ്വര്‍ണക്കടത്തിന് വേറിട്ട വഴി: മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി; രാജ്യത്ത് ഇതാദ്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നത് രാജ്യത്ത് പിടികൂടുന്നത് ഇതാദ്യമായാണ്.

സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുന്നു എന്ന് വെളിവാക്കുന്നതാണ് മാമ്പഴ ജ്യൂസില്‍ സ്വര്‍ണം കലര്‍ത്തിയത്. നിലവില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന ഇത്തരം മാര്‍ഗങ്ങള്‍ തടയാന്‍ വേണ്ട സംവിധാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇല്ല.

എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.