പൂരം കോവിഡ് വ്യാപനം കൂട്ടുമെന്ന് ഡിഎംഒ റിപ്പോര്‍ട്ട്; പൂരം ഒഴിവാക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

പൂരം കോവിഡ് വ്യാപനം കൂട്ടുമെന്ന് ഡിഎംഒ റിപ്പോര്‍ട്ട്; പൂരം ഒഴിവാക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം കോവിഡ് വ്യാപനം കൂട്ടുമെന്ന് തൃശൂര്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ഡിഎംഒയുടെ റിപ്പോര്‍ട്ടിനെതിരെ ദേവസ്വങ്ങള്‍ രംഗത്തുവന്നു. തൃശൂര്‍ പൂരം ഒഴിവാക്കാന്‍ ആലോചനയില്ലെന്നും തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

എന്നാല്‍, ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. തൃശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.