സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും

സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാലുടൻ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ശനിയാഴ്ചയാണ് കൊഫേപോസ ചുമത്തിയത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതികൾക്കെതിരെ ശനിയാഴ്ച കൊഫേപോസ ചുമത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.