ലോകായുക്ത: മന്ത്രി കെ.ടി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോകായുക്ത: മന്ത്രി കെ.ടി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്നും, ന്യൂന പക്ഷ വികസന കോര്‍പ്പറേഷനെ സംബന്ധിച്ച കാര്യങ്ങളില്‍ ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരപരിധിയില്ലെന്നുമാണ് ഹര്‍ജിയില്‍ ജലീലിന്റെ വാദം. തന്റെ ഭാഗമോ, രേഖകളോ ലോകായുക്ത പരിശോധിച്ചിട്ടില്ല. ബന്ധു നിയമന വിഷയം നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും പരിശോധിച്ചു തള്ളിയതാണെന്നാണ് ജലീല്‍ പറയുന്നത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകും വരെ ലോകായുക്ത ഉത്തരവിന്മേലുള്ള തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.