തൃശൂര്‍ പൂരം നടത്തിപ്പ്: നിര്‍ണായക തീരുമാനം ഇന്ന്

തൃശൂര്‍ പൂരം നടത്തിപ്പ്: നിര്‍ണായക തീരുമാനം ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ 10.30 ന് ചേരും. ഇന്ന് ചേരുന്ന യോഗത്തില്‍ പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

ആരോഗ്യ വകുപ്പ് പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നതിലെ അപകടം അറിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്.

എന്നാൽ പാസ് ഉപയോഗിച്ച്‌ ആളുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത് പൊലീസ് ഇടപ്പെട്ട് കാഴ്ചക്കാരെ നിയന്ത്രിക്കുന്നതാണ്. അതേസമയം ദേവസ്വങ്ങള്‍ പൂരം നടത്താമെന്ന് സര്‍ക്കാരിന്റെ ഉറപ്പില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ദേവസ്വങ്ങള്‍ ആളുകളെ നിയന്ത്രിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.