തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ശ്രീരാമകൃഷ്ണനെ പ്രത്യേക കോവിഡ് ഐ സി യുവിലേക്ക് മാറ്റി.
സ്പീക്കറുടെ ചികിത്സയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സയും നിലവിലെ ആരോഗ്യസ്ഥിതിയും വിലയിരുത്തുമെന്ന് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ചില രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്.