ധാര്‍മ്മികതയുടെ പേരിലല്ല, നില്‍ക്കക്കള്ളിയില്ലാതെ രാജിയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് മുല്ലപ്പള്ളി

ധാര്‍മ്മികതയുടെ പേരിലല്ല, നില്‍ക്കക്കള്ളിയില്ലാതെ രാജിയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ധാര്‍മികതയുടെ പേരിലല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുജന അഭിപ്രായം സര്‍ക്കാരിന് എതിരാണ്. ഈ സര്‍ക്കാര്‍ നിയോഗിച്ച ലോകായുക്തയാണ് തീരുമാനമെടുത്തത്. ആദ്യം മുതല്‍ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചു. മൂന്നു ദിവസത്തോളം ജലീലിനെ പിന്തുണച്ച പാര്‍ട്ടി ഒടുവില്‍ ഒരു മാര്‍ഗവുമില്ലാതെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഫയലില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാന്‍ ബാധ്യതയുണ്ട്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ നോക്കി. ജലീലിന്റെ രാജി ധാര്‍മികതയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിക്കും ആ ബാധ്യതയുണ്ട്. ആ സത്യസന്ധത മുഖ്യമന്ത്രിയും കാണിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.