തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു

തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു. ഇ- പോസ് മെഷീനിലെ നെറ്റ്വര്‍ക്ക് തകരാര്‍ മൂലം ഒന്നേകാല്‍ മണിക്കൂറാണ് വിതരണം തടസപ്പെട്ടത്.

വൈകുന്നേരം അഞ്ചു മുതല്‍ ആറേകാല്‍ വരെയാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ- പോസ് യന്ത്രങ്ങളില്‍ നെറ്റ് വര്‍ക്ക് ലഭിക്കാതെ വന്നത്. മിക്ക കടകളിലും റേഷന്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഇത് തര്‍ക്കങ്ങള്‍ക്കും കാരണമായി. സെര്‍വര്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.