സ്വര്‍ണ്ണക്കടത്തിന്‍റെ സൂത്രധാരന്‍ മുഖ്യമന്ത്രി: കെ. സുരേന്ദ്രൻ

സ്വര്‍ണ്ണക്കടത്തിന്‍റെ സൂത്രധാരന്‍ മുഖ്യമന്ത്രി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. ഇഡിക്ക് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്തിന്‍റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

 സ്വപ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ കൂടുതൽ ബലപ്പെടുകയാണെന്നും ബിജെപി പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ ശരി ആയി വരുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജ്യദ്രോഹകേസില്‍ മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്‍റെ ഓഫീസിനും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലൂടെ വ്യക്തമായതായി കെ സുരേന്ദ്രന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരായ സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.