മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗമുക്തനായി. ഇന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുകയായിരുന്നു. വൈകുന്നേരം നാലിന് ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ എട്ടാം തിയതിയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ കണ്ണൂരിലെ വീട്ടിലേക്ക് ആയിരിക്കും മുഖ്യമന്ത്രി പോവുക. ആവശ്യമായ വിശ്രമത്തിനും ക്വറന്റീനും ശേഷമായിരിക്കും അദ്ദേഹം ഓഫിസിലേക്ക് മടങ്ങിയെത്തുക.

പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകള്‍ വീണ വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.