കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കില്ല

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കില്ല

തിരുവനന്തപുരം: കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കില്ല. കെ.ടി ജലീല്‍ രാജിവച്ച സാഹചര്യത്തിലാണ് ഹര്‍ജി നല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന് നേരിട്ട് ഹര്‍ജി നല്‍കാമെന്ന് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചിരുന്നു.

ബന്ധുനിയമന ആരോപണത്തില്‍ കെ. ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത ഉത്തരവിട്ടിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ സര്‍ക്കാറിന് തുടര്‍നടപടി സ്വീകരിക്കാമെന്നുമാണ് എ.ജി നിയമോപദേശം നല്‍കിയത്. ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് റിട്ട് ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.