വാക്‌സിന്‍ ക്ഷാമം: ആലപ്പുഴയിലും എറണാകുളത്തും വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു

വാക്‌സിന്‍ ക്ഷാമം: ആലപ്പുഴയിലും എറണാകുളത്തും വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതല്‍ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ആലപ്പുഴയില്‍ വാക്‌സിനേഷന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. തണ്ണീര്‍മുക്കം, മുഹമ്മ പിഎച്ച്‌സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകള്‍ക്കുമാത്രമാണ് നിലവില്‍ വാക്‌സിനേഷനുകള്‍ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നല്‍കിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.