അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

ആലപ്പുഴ: അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.


കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.