തുടര്‍ഭരണം ഉറപ്പ്; കുറഞ്ഞത് 80 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സിപിഐഎം

തുടര്‍ഭരണം ഉറപ്പ്; കുറഞ്ഞത് 80 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുമെന്ന് സിപിഐഎം. കുറഞ്ഞത് 80 സീറ്റിനു മുകളില്‍ ലഭിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

ഏത് സാഹചര്യത്തിലാണെങ്കിലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ വിലയിരുത്തല്‍. സിപിഐഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.