തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂന മർദമായി മാറും. ഇതാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണം.
വടക്കൻ കേരളത്തിലാണ് ന്യൂനമർദ്ദത്തിൻ്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.