ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിന്‍വലിക്കുന്നതായി അറിയിച്ചതായാണ് പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ പരാതി പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി.
ജി. സുധാകരനെതിരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. പരാതി പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരനെതിരായ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്. പരാതി പിന്‍വലിച്ചിട്ടില്ലെന്നും എത്ര വലിയ സമ്മര്‍ദമുണ്ടായാലും പരാതി പിന്‍വലിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു.