പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി കമ്മീഷന്‍ അറിയിച്ചു. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.
വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.