കുവൈറ്റിലെ രാത്രികാല കര്‍ഫ്യൂ നീട്ടി

കുവൈറ്റിലെ രാത്രികാല കര്‍ഫ്യൂ നീട്ടി

കുവൈറ്റ്: രാജ്യത്തെ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്തെ യാത്രാ നിയന്ത്രണങ്ങള്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ ആയിരിക്കും.

ഏപ്രില്‍ രണ്ടാമത്തെ ആഴ്ച അവസാനിക്കേണ്ടിയിരുന്ന കര്‍ഫ്യൂ ഏപ്രില്‍ 22 വരെയാണ് നീട്ടിയിട്ടുളളത്. ഏപ്രില്‍ എട്ടിനാണ് രാജ്യത്ത് കര്‍ഫ്യൂ നിലവില്‍ വന്നത്. സാഹചര്യം വിലയിരുത്തി കർഫ്യൂ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം റമദാനിലെ അവസാന പത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.