ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും

ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണം ബിജെപി പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡന്റ്.

ഇത് മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രന്‍ പ്രസിഡന്റ് ആയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.