മകനും മരുമകള്‍ക്കും കോവിഡ്; ആരോഗ്യമന്ത്രി ക്വാറന്റനില്‍

മകനും മരുമകള്‍ക്കും കോവിഡ്; ആരോഗ്യമന്ത്രി ക്വാറന്റനില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്,

പ്രിയമുള്ളവരെ,

എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.