കണ്ണൂര്‍: പ്രണയിച്ച് മതം മാറി വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോടിനടുത്ത് ഏര്യത്ത് ഇല്ലിയ്ക്കല്‍ ഹൗസില്‍ ടിനു(23)വിനെയാണ് ഇന്നലെ വൈകുന്നേരം കക്കാടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്.
നഴ്‌സായ ക്രിസ്ത്യന്‍ യുവതി കക്കാട് ഷഹനാസില്‍ അഗ്‌സാമുമായി പ്രണയിച്ച് ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതയായത്. മതം മാറി സന ഫാത്തിമ എന്ന പേരും സ്വീകരിച്ചു. ഇതോടെ സ്വന്തം വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു ടിനു.
മുതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മുസ്ലീം ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുമെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. എംസിആര്‍ മുണ്ടുകളുടെ സെയില്‍സ് ഏജന്റാണ് അഗ്‌സാം.