മെയ് 1ന് കരിദിനം ആചരിക്കും: ടൂറിസം സംരക്ഷണ സമിതി

മെയ് 1ന് കരിദിനം ആചരിക്കും: ടൂറിസം സംരക്ഷണ സമിതി

തിരുവന്തപുരം: മെയ് 1ന് കരിദിനം ആചരിക്കും എന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യല്‍ മീഡിയയിലൂടെ സേവ് ടൂറിസം ഹാഷ് ടാഗ് നല്‍കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ടൂറിസം തൊഴിലാളികള്‍ക്ക് അടിയന്തരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക, ടൂറിസ്റ്റുകളുടെ സഞ്ചാര നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടൂറിസം മേഖല കരിദിനം ആചരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.