ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ ചേരുന്ന യോഗത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശദമായി പരിശോധിക്കും.
അതേസമയം, മന്ത്രിക്കെതിരായ ദൃശ്യങ്ങള്‍ പരാതിക്കാരി പൊലീസിന് കൈമാറി. വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങള്‍ നല്‍കണമെന്ന് പൊലീസ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ജി. സുധാകരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്.