എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് മഴ കനക്കുന്നു

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽമഴ കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും ലക്ഷദ്വീപ് ഒഴികെ, കേരളത്തിലെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.