പെരുവണ്ണാമൂഴി: ചെമ്പനോട എംഎസ്എംഐ കോണ്‍വന്റില്‍ രാത്രിയില്‍ മദ്യലഹരിയില്‍ അതിക്രമിച്ച് കടന്ന് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ പെരുവണ്ണാമൂഴി പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) , തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അക്രമി സംഘത്തെ മാതൃകാപരമായി ശിക്ഷിക്കാൻ പോലീസ് കർശന നടപടിയെടുക്കണമെന്ന് യുഡിഎഫ് ചെമ്പനോട മേഖല യോഗം ആവശ്യപ്പെട്ടു.
എന്നാൽ സാമൂഹ്യ വിരുദ്ധരായവരുടെ ആക്രമണ ശ്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കുന്നില്ലെന്ന് കെ.സി.വൈ.എം. താമരശ്ശേരി രൂപത പറഞ്ഞു. സംഘടിതമായ ചില നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഭവം കാണുന്നത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം ചെറുപ്പക്കാരെ ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നു ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു.